താന്‍ ചെറുപ്പത്തില്‍ കടുത്ത ഗാന്ധി വിമര്‍ശകനായിരുന്നു താനെന്നും പിന്നീട് അതിന് തന്റെതായ രീതിയില്‍ പ്രായശ്ചിത്തം ചെയ്‌തെന്നും നടന്‍ കമല്‍ഹാസന്‍. രാഹുല്‍ ഗാന്ധിയുമായി ഭാരത് ജോഡോ യാത്രയ്ക്കിടെ ഡെല്‍ഹിയില്‍ നടത്തിയ മുഖാമുഖ സംഭാഷണത്തിലാണ് കമല്‍ ഇത് വെളിപ്പെടുത്തിയത്. 24-25 വയസ്സില്‍ ഞാന്‍ എന്റെ സ്വന്തം നിലയില്‍ മഹാത്മാ ഗാന്ധിയെ തിരിച്ചറിഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി. പിന്നീട് എനിക്ക് അദ്ദേഹത്തോട് പ്രായശ്ചിത്തം ചെയ്യാന്‍ തോന്നി. അതിനു വേണ്ടിയാണ് ഹേ റാം എന്ന സിനിമ ചെയ്തത്-കമല്‍ പറഞ്ഞു. സംഭാഷണത്തിനു ശേഷം സഹോദരി പ്രിയങ്കയുടെ പുത്രന്‍ എടുത്ത, കടുവ വെള്ളം കുടിക്കുന്ന ചിത്രം രാഹുല്‍ കമല്‍ഹാസന് സമ്മാനിച്ചു.













