• Home
  • kerala
  • ‘പെണ്‍നടന്‍’ ഇന്ന്‌ വൈകീട്ട്‌ ഏഴിന്‌
Image

‘പെണ്‍നടന്‍’ ഇന്ന്‌ വൈകീട്ട്‌ ഏഴിന്‌

പ്രമുഖ യുവനടനും തളിപ്പറമ്പ്‌ സ്വദേശിയുമായ സന്തോഷ്‌ കീഴാറ്റൂര്‍ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ച്‌ പ്രശംസ നേടിയ ഏക പാത്ര നാടകമായ ‘പെണ്‍നടന്‍’ ബുധനാഴ്‌ച ഹാപ്പിനെസ്‌ ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നു.

വൈകീട്ട്‌ ഏഴു മണിക്ക്‌ കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ്‌ കോളേജിന്റെ, മാങ്കടവ്‌ റോഡരികിലുള്ള ഓഡിറ്റോറിയത്തിലാണ്‌ ഈ നാടകം അവതരിപ്പിക്കുക. ഫെസ്റ്റിവല്‍ പ്രോഗ്രാം നോട്ടീസില്‍ നേരത്തെ ഈ പരിപാടി നഗരസഭാ സ്റ്റേഡിയത്തിലെ പ്രധാന വേദിയിലായിരിക്കും എന്നാണ്‌ അറിയിച്ചിരുന്നത്‌. നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗസല്‍ സന്ധ്യ ഇതിനു ശേഷമായിരിക്കും-എട്ടു മണിക്ക്‌.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച നാലുവരിപ്പാത എന്ന പ്രൊഫഷണല്‍ നാടകത്തിന്റെ വേദിയിലും ഒട്ടേറെ പേര്‍ക്ക്‌ അബദ്ധം പിണഞ്ഞിരുന്നു. ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ സ്റ്റേജിലാണോ നാടകം എന്ന്‌ സംശയിച്ച്‌ പല ആസ്വാദകരും അങ്കലാപ്പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *