• Home
  • latest news
  • ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി, അപലപിച്ച് ഡൽഹി വനിതാ കമ്മീഷൻ

ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി, അപലപിച്ച് ഡൽഹി വനിതാ കമ്മീഷൻ

2002-ൽ ഗോദ്ര വംശീയ കൂട്ടക്കൊലയുടെ സന്ദർഭത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്നും വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ശനിയാഴ്ച തള്ളി. 11 പ്രതികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ്‌ ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും വനിതാ ജഡ്ജി ജസ്റ്റിസ്‌ ബേലാ ത്രിവേദി പിന്‍മാറി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

ഗുജറാത്തിലെ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.
ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ സുപ്രീം കോടതിയുടെ തീരുമാനത്തെ വിമർശിച്ചു.”സുപ്രീം കോടതിയിൽ നിന്ന് പോലും നിങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ നിങ്ങൾ എവിടെ പോകും “- അവർ ചോദിച്ചു.

കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സ് . അന്ന് അവർ പൂർണ ഗർഭിണിയുമായിരുന്നു. മൂന്നുവയസ്സുള്ള മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൺമുന്നിൽ കൊല്ലപ്പെടുന്നത് അവർ കണ്ടു. ബിൽക്കിസ് ബാനുവിനെ സംബന്ധിച്ചിടത്തോളം, നീതിക്കുവേണ്ടിയുള്ള അന്വേഷണം ആദ്യഘട്ടത്തിൽ എളുപ്പമായിരുന്നില്ല. അവർക്ക് വധഭീഷണി നേരിടേണ്ടി വന്നതിനെ തുടർന്ന് 2004-ൽ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് വിചാരണ മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.. ബിൽക്കിസ് ബാനു തന്റെ പോരാട്ടത്തിൽ ഉറച്ചുനിന്നു.

2008 ജനുവരിയിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി 20 പ്രതികളിൽ 11 പേരെയും ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ ഈ ആഗസ്റ്റ് 15 ന്, ഗുജറാത്ത് സർക്കാർ അവരുടെ റിമിഷൻ പോളിസി പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചതിനെത്തുടർന്ന് കേസിലെ 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *