• Home
  • kerala
  • മാധ്യമ പ്രവര്‍ത്തകന്‍ കെ അജിത് അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ കെ അജിത് അന്തരിച്ചു

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ. അജിത് അന്തരിച്ചു . 56 വയസായിരുന്നു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വേർപാട്. പിആർഡിയിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററായിരുന്നു. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിങ് ഓപ്പറേറ്റർ, ഏഷ്യാനെറ്റ്).

https://thepoliticaleditor.com/2022/12/aam-admi-against-fake-cases-of-ed/

വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ പത്തുവരെ കാക്കനാട് മീഡിയ അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററിലും പൊതുദര്‍ശനമുണ്ടാകും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *