• Home
  • kerala
  • മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിലെ മിന്നല്‍ വേഗത്തെ ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതി

മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിലെ മിന്നല്‍ വേഗത്തെ ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതി

അരുൺ ഗോയലിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിലെ മിന്നൽ വേഗത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പു കമ്മീഷണറുടെ യോഗ്യതെയ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ ആ പ്രക്രിയയിലെ മിന്നല്‍ വേഗം ചോദ്യം ചെയ്യപ്പെടുന്നു-ജസ്റ്റിസ്‌ കെ.എം.ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച്‌ പറഞ്ഞു.

24 മണിക്കൂറിന്റെ സാവകാശം പോലും ഇല്ലാതെ നിയമന ഫയല്‍ നീങ്ങിയത്‌ എങ്ങിനെയാണെന്ന്‌ കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കോണ്‍സല്‍ ആര്‍.വെങ്കടരമണി കോടതിയുടെ നിരീക്ഷണങ്ങളെ എതിര്‍ത്തു. നിയമന വിഷയം ആകെ പരിശോധിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി പറയുന്നത്‌ ശ്രദ്ധയോടെ കേള്‍ക്കാനും ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനും വെങ്കടരമണിയോട്‌ ജസ്‌റ്റിസ്‌ അജയ്‌ രസ്‌തോഗി നിര്‍ദ്ദേശിച്ചു. താന്‍ അതിന്‌ ബാധ്യസ്ഥനാണെന്ന്‌ വെങ്കടരമണി പ്രതികരിച്ചു.
മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമനത്തിന്‌ കൊളീജിയം പോലുള്ള സംവിധാനം ഉണ്ടാക്കണമെന്ന ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *