പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡർ മാരായ നീലൻകൃഷ്ണയുടെയും അദ്വൈകയുടെയും വിവാഹത്തിന് ക്ഷേത്രം അധികൃതർ അനുമതി നിഷേധിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ഇന്ന് രാവിലെയായിരുന്നു താലികെട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുമതി നല്‍കിയില്ല.തുടര്‍ന്ന് കൊല്ലങ്കോട്ടെ ഒരു സ്വകാര്യ കല്യാണ മണ്ഡപത്തില്‍ ചടങ്ങ് നടത്തി. കൊല്ലങ്കോട് ഫിന്‍ മാര്‍ട്ട് എന്ന ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് നീലകൃഷ്ണയും അദ്വൈകയും.













