• Home
  • kerala
  • ഗൗതമിന്റെയും മഞ്ജിമയുടെയും വിവാഹ തീയതി ഒടുവിൽ പുറത്ത്

ഗൗതമിന്റെയും മഞ്ജിമയുടെയും വിവാഹ തീയതി ഒടുവിൽ പുറത്ത്

മലയാളി യുവ നടി മഞ്‌ജിമ മോഹനും തമിഴ്‌ യുവ നടന്‍ ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള പ്രണയം ഒക്ടോബര്‍ 31-ന്‌ മഞ്‌ജിമ തന്നെ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹ തീയതിയൊന്നും പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ തീയതി പുറത്തുവന്നിരിക്കുന്നു. നവംബര്‍ 28-ന്‌ താരങ്ങള്‍ ചെന്നൈയില്‍ വിവാഹിതരാവുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ മധുര നൊമ്പരക്കാറ്റ് ഉൾപ്പെടെയുള്ള ബാലനടിയായി വന്ന മഞ്‌ജിമ മോഹന്‍ പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്‌. വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ ശ്രദ്ധേയമായ അഭിനയം കാഴ്‌ച വെച്ച യുവനടിയാണ്‌ മഞ്‌ജിമ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ദമ്പതികൾ ഊട്ടിയിലും ചെന്നൈയിലും രണ്ട് പാർട്ടികൾ നടത്തുമെന്നും വാർത്ത വന്നിട്ടുണ്ട്.

ദേവരാട്ടം എന്ന തമിഴ്‌ സിനിമയില്‍ മഞ്‌ജിമയുടെ നായകനായിരുന്നു ഗൗതം കാര്‍ത്തിക്‌. ഈ സിനിമയ്‌ക്കിടയിലാണ്‌ മഞ്‌ജിമയും ഗൗതമും അടുക്കുന്നത്‌. അത്‌ പിന്നീട്‌ പ്രണയമായി.ഒരു അപകടത്തില്‍ പെട്ട്‌ മഞ്‌ജിമയുടെ കാലിന്‌ പരിക്കേറ്റ്‌ കിടപ്പിലായപ്പോള്‍ തനിക്ക്‌ ഏറ്റവും അധികം പിന്തുണയും സ്‌നേഹവും ലഭിച്ചത്‌ ഗൗതമില്‍ നിന്നായിരുന്നുവെന്ന അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *