• Home
  • kerala
  • ഗവര്‍ണര്‍ പദവി റബ്ബര്‍ സ്റ്റാമ്പല്ലെന്ന്‌ തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍.രവി…പ്രസംഗം മന്ത്രി പി.രാജീവിനെ വേദിയിലിരുത്തി

ഗവര്‍ണര്‍ പദവി റബ്ബര്‍ സ്റ്റാമ്പല്ലെന്ന്‌ തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍.രവി…പ്രസംഗം മന്ത്രി പി.രാജീവിനെ വേദിയിലിരുത്തി

ലോകായുക്ത ദിനാചരണത്തില്‍ തിരുവനന്തപുരത്ത്‌ മന്ത്രി പി.രാജീവിനെ വേദിയിലിരുത്തി തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ പ്രസംഗം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണര്‍മാര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി. ഗവര്‍ണര്‍ പദവി റബ്ബര്‍ സ്റ്റാമ്പല്ലെന്നും രാജ്യത്തെങ്ങും ഇത്‌ ബാധകമാണെന്നും ആര്‍.എന്‍.രവി. പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും ആര്‍.എന്‍.രവിയെ തിരിച്ചു വിളിക്കണമെന്ന്‌ ഡി.എം.കെ. സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ ചടങ്ങിലെ പ്രസംഗം. കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെതിരെ ഇന്ന്‌ ഇടതു മുന്നണി രാജ്‌ഭവന്‍ ഉപരോധം നടത്തിക്കൊണ്ടിരിക്കവേയാണ്‌ തമിഴ്‌നാട്‌ ഗവര്‍ണറുടെ പ്രസംഗം എന്നതും ശ്രദ്ധേയമായി. തമിഴ്‌നാട്ടില്‍ ഇടതുപക്ഷം ഉള്‍പ്പെടെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആര്‍.എന്‍.രവി തിരുവനന്തപുരത്ത്‌ വരികയും കേരള ഗവര്‍ണര്‍ക്കെതിരെ വന്‍ സമരം നടക്കുന്ന അതേ ദിവസം തന്നെ തലസ്ഥാനത്ത്‌ സര്‍ക്കാരിന്റെ വേദിയില്‍ മുഖ്യാതിഥിയായി എത്തിയ തമിഴ്‌നാട്‌ ഗവര്‍ണര്‍ തന്നെത്തന്നെയും കേരള ഗവര്‍ണറെയും പരോക്ഷമായി ന്യായീകരിച്ച്‌ പ്രസംഗിച്ചതും അതിന്‌ സംസ്ഥാന നിയമമന്ത്രിയെ സാക്ഷിയാക്കുകയും ചെയ്‌തത്‌ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *