• Home
  • kerala
  • വാവിട്ട വാക്കുകളുടെ വിന മാറ്റാന്‍ സുധാകരന്റെ ആക്രമണം സുരേന്ദ്രനോട്‌

വാവിട്ട വാക്കുകളുടെ വിന മാറ്റാന്‍ സുധാകരന്റെ ആക്രമണം സുരേന്ദ്രനോട്‌

കെ.സുധാകരന്റെ മനസ്സ്‌ ബി.ജെ.പി.ക്ക്‌ ഒപ്പമാണെന്ന്‌ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍ പ്രതികരിച്ചതിന്‌ കെ.സുധാകരന്റെ തിരിച്ചടി. താന്‍ കഴിഞ്ഞ ദിവസം ജവാഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച്‌ പറഞ്ഞു പോയ വാവിട്ട വാക്ക്‌ വിഴുങ്ങാനുള്ള നീക്കം പക്ഷേ സുധാകരനെ കൂടുതല്‍ പരിഹാസ്യനാക്കുകയാണ്‌. ജീവനുളള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പി.യില്‍ ചേരില്ലെന്നാണ്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ കമന്റടിച്ചത്‌. സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം, എകെജി സെന്ററില്‍ നിന്നാണ്‌ സുരേന്ദ്രന്‌ പ്രസ്‌താവനകള്‍ എഴുതിക്കൊടുക്കുന്നത്‌-സുധാകരന്‍ പ്രതികരിച്ചു.
മുസ്ലീംലീഗിനെ പേടിച്ച്‌ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളെന്നും ബി.ജെ.പി. പ്രസിഡണ്ട്‌ പരിഹസിച്ചിരുന്നു. ലീഗിനെ പേടിക്കാത്ത നേതാക്കള്‍ക്ക്‌ ബി.ജെ.പി. വേണമെങ്കില്‍ സംരക്ഷണം നല്‍കാമെന്നും സുരേന്ദ്രന്‍ വാഗ്‌ദാനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *