ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍. മേവാനി ഉള്‍പ്പെടെ 39 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ടി പുറത്തിറക്കി. നിലവില്‍ സ്വതന്ത്ര എം.എല്‍.എ.യായ ജിഗ്നേഷ് മേവാനി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വദ്‌ഗാമില്‍ നിന്നു തന്നെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നത്.













