• Home
  • kerala
  • ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി… ഗവർണർ ഇന്ന് ഡൽഹിക്ക് പോകും

ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി… ഗവർണർ ഇന്ന് ഡൽഹിക്ക് പോകും

കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി.ഇനി ഗവർണറുടെ നിലപാട് നിർണായകമാണ്. ഗവർണർ ഇന്ന് ഡൽഹിക്ക് പോകും. വിദഗ്ദ്ധോപദേശം നോക്കി തുടർനടപടി എടുക്കാനാണ് നീക്കം. ഗവർണർ ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. വിദ്യാഭ്യാസമേഖലയിൽ ഗവർണർ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.

14 സർവകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇറക്കാൻ ബുധനാഴ്ച ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *