• Home
  • kerala
  • വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം: യുവതി മരിച്ചു

വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം: യുവതി മരിച്ചു

അകന്നു കഴിയുകയായിരുന്ന ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് യുവതിയെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. യുവതിയും ഭർത്താവും ദീർഘനാളായി അകന്നുകഴിയുകയായിരുന്നു.

വീട്ടിലേക്ക് തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഷാനവാസ് നേരത്തെ യുവതിയെ സമീപിച്ചിരുന്നതായി പറയുന്നു . കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ഷാനവാസ് ഓട് പൊളിച്ചാണ് വീട്ടിൽ കടന്നത്.

https://thepoliticaleditor.com/2022/11/tn-govt-wont-implement-10-percent-quota-for-ews/

ഫഷാനയുടെ കിടപ്പുമുറിയിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. ഫാഷനക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിനിടെ പൊള്ളലേറ്റ ഷാനവാസും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *