• Home
  • kerala
  • തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം…ധനനയം തിരുത്തണം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം…ധനനയം തിരുത്തണം

കേരള സർക്കാരിന്റെ ധനനയം യാഥാസ്ഥിതികമാണെന്നും അത് തിരുത്തപ്പെടണമെന്നും ഒന്നാം പിണറായി സർക്കാരിലെ ധനകാര്യ മന്ത്രി താേമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാർ മുകുന്ദൻ. ‘തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം.യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം’ എന്നാണ് ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്.

https://thepoliticaleditor.com/2022/11/who-will-win-himachal/

‘ഇപ്പോൾ ഇത്രയും പറയണം .വിശദാംശങ്ങൾ വേണമെങ്കിലാകാം’ എന്നും കുറിപ്പിൽ പറയുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ യു ഡി എഫിന് നേട്ടവും എൽ ഡി എഫിന് തിരിച്ചടിയുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *