• Home
  • kerala
  • മേയര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍

മേയര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍

താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സ്ഥാനം രാജിവെക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി കോര്‍പ്പറേഷനു മുന്നില്‍ ബിജെപിയും യുഡിഎഫും സമരം നടത്തി വരികയാണ്. അതിനിടയിലാണ് രാജിവെയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചത്.

കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. 55 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് താന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണ തുടരുന്നിടത്തോളം കാലം മേയറായി തുടരും. കത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. ഹൈക്കോടതി അയച്ച നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. മുഖ്യമന്ത്രിക്ക് പരാതി വെറുതെ നല്‍കിയതല്ലെന്നും ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *