തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തരായും ബി.ജെ.പി.ക്ക് തുടര്‍ ഭരണം കിട്ടിയാല്‍ നേട്ടം ലഭിക്കുമെന്ന് വ്യാമോഹത്താലും ഏതാനും ആഴ്ചകള്‍ക്കകം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ടി വിട്ടത് രണ്ട് വര്‍ക്കിങ് പ്രസിഡണ്ടുമാരും ഒരു മുന്‍ ജനറല്‍സെക്രട്ടറിയും ഉള്‍പ്പെടെ 26 നേതാക്കള്‍. രസകരമായ കാര്യം സംസ്ഥാനത്ത് അധികാരത്തനായി കൊതിക്കുന്ന ആംആദ്മി പാര്‍ടി സംസ്ഥാന ചുമതലക്കാരനായ നേതാവ് കുല്‍വന്ത് സിങ് ബാത്ത് കൂടി ബി.ജെ.പി.യിലേക്ക് പോയി എന്നതാണ്.
എന്നാല്‍ ഈ കൂട്ടക്കൊഴിച്ചില്‍ പാര്‍ടിക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ബി.ജെ.പി.യില്‍ ചേര്‍ന്ന ഒട്ടുമിക്ക നേതാക്കളും യഥാര്‍ഥത്തില്‍ ബി.ജെ.പി.യിലേക്ക് പോയ വര്‍ക്കിങ് പ്രസിഡണ്ട് ഹര്‍ഷ് മഹാജന്റെ അനുയായികളാണെന്നും പാര്‍ടി നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് പാര്‍ടി വിട്ടവര്‍ അവസരവാദികളാണ്. ഇത് പാര്‍ടിയെ കാര്യമായി ബാധിക്കില്ല-ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിങ് സുഖു പ്രതികരിക്കുന്നു.













