ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് എല്ലാവരില്‍ നിന്നും വരിസംഖ്യ ഈടാക്കാന്‍ ഉടമ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ട്വിറ്ററില്‍ നീല ടിക് മാര്‍ക്ക് ലഭ്യമാകണമെങ്കില്‍ അതിന് ഒരു നിശ്ചിത വരിസംഖ്യ ഈടാക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇനി എല്ലാ ട്വിറ്റര്‍ ഉപഭോക്താക്കളില്‍ നിന്നെല്ലാം വരിസംഖ്യ ഈടാക്കാനാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. എന്നാല്‍ പരിമിത സമയത്തേക്ക് ട്വിറ്റര്‍ ഉപയോഗം സൗജന്യമാക്കുമെന്നും പറയുന്നു. സൗജന്യസമയം കഴിഞ്ഞാല്‍ തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ വരിസംഖ്യ അടയ്‌ക്കേണ്ടിവരും.













