ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കേ കോൺഗ്രസിനെ ഞെട്ടിച്ച് മുതിർന്ന എംഎൽഎ മോഹൻസിംഗ് രത്വ ചൊവ്വാഴ്ച പാർട്ടി അംഗത്വവും നിയമസഭാംഗവും രാജിവച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. രാജിക്കത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറിന് അയച്ചു. ഗുജറാത്തിലെ പ്രമുഖ ആദിവാസി നേതാവായ രത്വ പത്ത് തവണ നിയമസഭാംഗമാണ് .നിലവിൽ മധ്യ ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം മകൻ രാജേന്ദ്രസിങ് രത്വയെ തന്റെ സീറ്റിൽ മത്സരിപ്പിക്കണമെന്ന് മോഹൻ സിംഗ് ആവശ്യപ്പെട്ടിരുന്നു.













