• Home
  • latest news
  • ഹിന്ദു എന്നത്‌ പേര്‍ഷ്യന്‍…വാക്കും മതവും എന്തിന്‌ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌…വിവാദമാക്കി ബി.ജെ.പി.

ഹിന്ദു എന്നത്‌ പേര്‍ഷ്യന്‍…വാക്കും മതവും എന്തിന്‌ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌…വിവാദമാക്കി ബി.ജെ.പി.

ഹിന്ദു എന്നത്‌ പേര്‍ഷ്യന്‍ പദമാണെന്നും എന്തിനാണ്‌ അത്‌ തങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതെന്നും കര്‍ണാടകത്തിലെ കോണ്‍ഗ്രസ്‌ നേതാവായ സതീഷ്‌ ജാര്‍ക്കഹോളിയുടെ പ്രസംഗം രാഷ്ട്രീയ വിവാദത്തില്‍. പരാമര്‍ശത്തിനെതിരെ ബി.ജെ.പി. സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നു.

ഹിന്ദു എന്ന വാക്കും മതവും ജനങ്ങളുടെ മേല്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണെന്ന്‌ സതീഷ്‌ പറഞ്ഞു. വിക്കിപീഡിയ പരിശോധിക്കുക. ഈ പദം ഇവിടുത്തുകാരുടെതല്ല. ആ വാക്കിന്റെ അര്‍ഥം അറിയുമ്പോള്‍ നിങ്ങള്‍ നാണം കെടും. ഞാന്‍ പറയുന്നില്ല. എന്തിനാണ്‌ ഈ പദത്തെ എടുത്തു പൊക്കി വെക്കുന്നത്‌- ബെലഗാവി ജില്ലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ സതീഷ്‌ ജാര്‍ക്കിഹോളി ചോദിച്ചു. കര്‍ണാടകത്തിലെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമാണ്‌ ജാര്‍ക്കിഹോളി.
ഭൂരിപക്ഷത്തിനെ കോണ്‍ഗ്രസ്‌ അപമാനിച്ചുവെന്ന്‌ വിമര്‍ശിച്ചുകൊണ്ട്‌ ബി.ജെ.പി. രംഗത്തുവന്നതോടെ കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *