നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും വൻ സംഘർഷം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. ഇതിനെ സിപിഎം കൗൺസിലർമാർ ചോദ്യം ചെയ്തു. ബിജെപി കൗൺസിലർമാർ പ്രകടനമായി കോർപ്പറേഷനുള്ളിൽ കടക്കുകയായിരുന്നു. ഇതിനിടെ പൂട്ടിയിട്ടിരുന്ന ഒരു ഗ്രിൽ തുറക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.













