• Home
  • kerala
  • മാധ്യമപ്രവര്‍ത്തകരോട് പുറത്തു കടക്ക് എന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്ന് വി.ഡി.സതീശൻ

മാധ്യമപ്രവര്‍ത്തകരോട് പുറത്തു കടക്ക് എന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്ന് വി.ഡി.സതീശൻ

മാധ്യമപ്രവര്‍ത്തകരോട് പുറത്തു കടക്ക് എന്ന് ആരു പറഞ്ഞാലും ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും മീഡിയ വണ്‍, കൈരളി ചാനലുകളെ ഗവര്‍ണര്‍ ഗറ്റൗട്ട് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസ്താവിച്ചു.
ഗവർണർ ഉൾപ്പടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലും ഗവർണർ നാല് മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. ഒരു വിഭാഗം മാദ്ധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് തടയാമെന്ന് ഗവർണർ വിചാരിക്കരുതെന്നും അത് ന്യായീകരിക്കാനാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *