• Home
  • latest news
  • മെറ്റയുടെ മലയാളിയായ ഇന്ത്യാ മേധാവി രാജിവച്ചു

മെറ്റയുടെ മലയാളിയായ ഇന്ത്യാ മേധാവി രാജിവച്ചു

ഫെയ്സ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി മലയാളിയായ അജിത് മോഹൻ രാജിവച്ചു. നാലുവർഷം മുൻപാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദപഠനം. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദാനന്തരബിരുദം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍‌നിന്ന് ഫിനാന്‍സില്‍ എംബിഎ ബിരുദമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *