• Home
  • kerala
  • വിസി നിയമനത്തില്‍ അപാകത ഉണ്ടായാല്‍ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാകില്ലേയെന്ന് ഹൈക്കോടതി

വിസി നിയമനത്തില്‍ അപാകത ഉണ്ടായാല്‍ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാകില്ലേയെന്ന് ഹൈക്കോടതി

ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹര്‍ജികള്‍ പരിഗണിക്കവേ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. വിസി നിയമനത്തില്‍ അപാകത ഉണ്ടായാല്‍ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാകില്ലേയെന്ന് കോടതി ചോദിച്ചു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാന്‍ വിസിമാര്‍ക്ക് നവംബർ 7ന് വൈകിട്ട് 5 വരെ സമയം നീട്ടി നല്‍കി. നവംബർ 8ന് ഹർജികൾ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *