സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരെ സ്വന്തം അധികാരമുപയോഗിച്ച് നിയമിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് മറ്റൊരു ആഘാതം. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണറുടെ തീരുമാനം.
സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകി രാജ്ഭവന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. സർക്കാർ ശുപാർശ തള്ളിയാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ.













