• Home
  • kerala
  • രാജി ആവശ്യം തള്ളിയ വിസി മാർക്ക് ഗവര്‍ണര്‍ ഷോ കോസ് നോട്ടീസ് അയച്ചു
Image

രാജി ആവശ്യം തള്ളിയ വിസി മാർക്ക് ഗവര്‍ണര്‍ ഷോ കോസ് നോട്ടീസ് അയച്ചു

രാജി ആവശ്യം തള്ളിയ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്.

രാജിവെക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ച സര്‍വകലാശാല വി സിമാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് രാജ്ഭവന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിന് പിറകെയാണ് രാജിക്ക് തയ്യാറാകാത്ത വി സിമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്

പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനും രാജ്ഭവന്‍ ഉദ്ദേശിക്കുന്നു.

ഇന്ന് 11.30 ന് മുമ്പായി രാജിവെക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി സിമാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *