‘ചതിയുടെ പത്മവ്യൂഹം’ എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം വരുമെന്നും അതിൽ ഒരു ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും മകള്‍ വീണയ്‌ക്കുമെതിരെ ധാരാളം തെളിവുകള്‍ ഉണ്ടെന്നും കേസില്‍ നില്‍ക്കുന്നത് കാരണമാണ് അതൊന്നും അഭിമുഖത്തിലോ എഴുത്തിലൂടെയോ പറയാന്‍ കഴിയാത്തതെന്നും സ്വപ്‌ന മനോരമ ന്യൂസ് അഭിമുഖത്തില്‍ വ്യക്തമാക്കി. അനധികൃതമായ വലിയ സാമ്പത്തിക ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ സംഘവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട. മുഖ്യമന്ത്രിയുടെ മകള്‍ക്കായി നടത്തിയ ഇടപാടുകളും ഇതില്‍ വരുന്നുണ്ട്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് എം.ശിവശങ്കര്‍ സാര്‍ ആണ്. മുഖ്യമന്ത്രിക്കെതിരെ തന്റെ പക്കലുള്ള ഗുരുതരമായ തെളിവുകള്‍ താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പുറത്തുവിടുമെന്ന് സ്വപ്‌ന പറഞ്ഞു.














