• Home
  • kerala
  • ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടു.. കേരള സർവകലാശാല സെനറ്റിൽ നിന്നു നീക്കിയവർക്കു പകരം പുതിയ അംഗങ്ങളെ നിയമിക്കരുതെന്നു ചാൻസലർ കൂടിയായ ഗവർണർക്കു ഹൈക്കോടതി നിർദേശം നൽകി.

https://thepoliticaleditor.com/2022/10/manichan-released-from-jail/

നീക്കം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.

അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്നു ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *