• Home
  • kerala
  • ഞാന്‍ കൊച്ചു രാജാവാണ്‌ എന്ന മനോഭാവമാണിത്‌…കസ്റ്റഡിയിൽ മർദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരം – പൊലീസിനെക്കുറിച്ച്‌ മുന്‍ ഡി.ജി.പി.

ഞാന്‍ കൊച്ചു രാജാവാണ്‌ എന്ന മനോഭാവമാണിത്‌…കസ്റ്റഡിയിൽ മർദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരം – പൊലീസിനെക്കുറിച്ച്‌ മുന്‍ ഡി.ജി.പി.

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസുണ്ടാക്കി അതി ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെ വിമര്‍ശിച്ച്‌ മുന്‍ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌. ഫേസ്‌ ബുക്കില്‍ പ്രതികരിച്ച അദ്ദേഹം കസ്റ്റഡിയിലുള്ളവരെ മര്‍ദ്ദിക്കുന്നത്‌ ഭീരുവിന്റെ പ്രതികാരമാണെന്ന്‌ അഭിപ്രായപ്പെട്ടു.

ഫേസ്‌ ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ രൂപം:

“നിയമംനടപ്പാക്കുമ്പോൾ പ്രകോപനമുണ്ടായാലും,നിയമംലംഘിക്കാതിരിക്കുന്നതാണ്നി യമപാലകന്റെ മനോവീര്യം.എന്തു നിയമവിരുദ്ധ പ്രവർത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല, മറിച്ചു ഞാൻ ഒരു കൊച്ചു രാജാവാണ്എന്ന അഹങ്കാരമാണ്.കസ്റ്റഡിയിൽ ഉള്ളവരെ മർദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം:അത്,അതിഹീനമായ ഒരു കുറ്റവും ആണ്.
നിയമമാണ്ജനാധിപത്യത്തിലെരാജാവ്:അതുനിയമംനടപ്പാക്കുന്നവർക്കുംബാധകം.”

Leave a Reply

Your email address will not be published. Required fields are marked *