• Home
  • kerala
  • പൊലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിൽ -കെ സുരേന്ദ്രൻ

പൊലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിൽ -കെ സുരേന്ദ്രൻ

സംസ്ഥാനത്തിലെ പൊലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും ആഭ്യന്തര വകുപ്പ് പരാജയമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മയക്കുമരുന്ന് – ലഹരി മാഫിയ സംഘങ്ങൾ മതഭീകരവാദ സംഘടനകൾക്കായി കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നുണ്ടെന്നും അതിനെതിരെ പിണറായി സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സി പി എമ്മും കോൺഗ്രസും നിരോധിത സംഘടനയായ പി എഫ് ഐയുടെ പ്രവർത്തകരെ തങ്ങൾക്കൊപ്പം കൂട്ടാൻ മത്സരിക്കുകയാണെന്നും പകൽ സി പി എമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് രാത്രി പി എഫ് ഐയ്ക്ക ് വേണ്ടി പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *