• Home
  • kerala
  • വി എസിന് ആശംസ നേർന്ന് പിണറായിയും ആരിഫ് മുഹമ്മദ് ഖാനും

വി എസിന് ആശംസ നേർന്ന് പിണറായിയും ആരിഫ് മുഹമ്മദ് ഖാനും

തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിറന്നാൾ ആശംസകൾ നേർന്നു. വി എസ്സിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ഗവര്‍ണര്‍ ആശംസ അറിയിച്ചു. “നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾ ക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു”- ഗവര്‍ണര്‍ ട്വിറ്ററിലും കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *