• Home
  • kerala
  • എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യതുക അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർക്ക് നൽകണം, സമാന കുറ്റങ്ങളിൽ ഏർപ്പെടുന്നത് പാടില്ല എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നല്‍കിയത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെ എൽദോസ് ഒളിവിൽ പോയിരിക്കുകയാണ്.

https://thepoliticaleditor.com/2022/10/explanation-note-of-eldose-mla-to-kpcc/

ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഓരോദിവസവും ഓരോ പരാതികളാണ് യുവതി ഉന്നയിക്കുന്നത്. ആദ്യം തട്ടികൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ഉന്നയിച്ചു. വധശ്രമം നടത്തിയെന്നായി പിന്നീട് ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *