• Home
  • latest news
  • പാർട്ടിയിൽ ആരും ചെറുതോ വലുതോ അല്ല, എല്ലാവരും കാര്യകർത്താക്കളെ പോലെ പ്രവർത്തിക്കണം-ഖാർഗെ

പാർട്ടിയിൽ ആരും ചെറുതോ വലുതോ അല്ല, എല്ലാവരും കാര്യകർത്താക്കളെ പോലെ പ്രവർത്തിക്കണം-ഖാർഗെ

പാർട്ടിയിൽ ആരും ചെറുതോ വലുതോ അല്ലെന്നും സംഘടനയെ ശക്തിപ്പെടുത്താൻ താൻ ഒരു യഥാർത്ഥ കോൺഗ്രസ് ഭടനായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒക്‌ടോബർ 26ന് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖാർഗെ, തനിക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരും തുല്യരാണെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും ഭീഷണിപ്പെടുത്തുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഖാർഗെ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ആഭ്യന്തര ജനാധിപത്യം സംഘടനയിൽ എത്രത്തോളം ശക്തമാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. “ആരും ചെറുതോ വലുതോ അല്ല, സംഘടനയെ ശക്തിപ്പെടുത്താൻ നമ്മൾ എല്ലാവരും കാര്യകർത്താക്കളെ (തൊഴിലാളികളെ ) പോലെ പ്രവർത്തിക്കണം,” ഖാർഗെ പറഞ്ഞു.
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെയുള്ള ഭീഷണിക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടണം. ജനാധിപത്യത്തെയും രാജ്യത്തെ ജനങ്ങളെയും ആക്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടണം–നിയുക്ത അധ്യക്ഷൻ പറഞ്ഞു. പറഞ്ഞു.

തെരഞ്ഞെടുപ്പിൽ 9,385 വോട്ടിൽ 7,897 വോട്ടുകൾ നേടിയാണ് ഖാർഗെ ശശി തരൂരിനെ പരാജയപ്പെടുത്തിയത്.
തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി.

Leave a Reply

Your email address will not be published. Required fields are marked *