• Home
  • latest news
  • സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി മരവിപ്പിച്ചു

സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി മരവിപ്പിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായ്ബാബ, 2014 ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

ഗുരുതര കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ശിക്ഷിച്ചത് തെളിവുകൾ പരിശോധിച്ചാണെന്നും സുപ്രീം കോടതി വിലയിരുത്തി. സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണു കുറ്റങ്ങളെന്നും സുപ്രീം കോടതി വ്യക്തമാക്കി. സായിബാബ ഉൾപ്പെടെ ആറുപേരെയും കുറ്റവിമുക്തരാക്കിയ വിധിയാണു മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *