പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിളളി ഒളിവിലാണോ എന്നറിയില്ലെന്നും എൽദോസിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം കൂടി ചുമത്തി കേസെടുത്തിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ 15ന് അഡി. സെഷൻസ് കോടതി പരിഗണിക്കും. താൻ നിരപരാധിയാണെന്ന് കാട്ടി എൽദോസ് കുന്നപ്പള്ളി ഇന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.













