• Home
  • kerala
  • കൊല്ലപ്പെട്ടവരുടെ പച്ചമാംസം ഭക്ഷിക്കാന്‍ പറഞ്ഞു…പക്ഷേ പാചകം ചെയ്‌താണ്‌ ഭക്ഷിച്ചത്‌-നരഭോജനവും നടന്നതായി പോലീസ്‌

കൊല്ലപ്പെട്ടവരുടെ പച്ചമാംസം ഭക്ഷിക്കാന്‍ പറഞ്ഞു…പക്ഷേ പാചകം ചെയ്‌താണ്‌ ഭക്ഷിച്ചത്‌-നരഭോജനവും നടന്നതായി പോലീസ്‌

പത്തനംതിട്ട ഇലന്തുരിലെ നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ . ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞതായി പോലീസ് പറയുന്നത്.

https://thepoliticaleditor.com/2022/10/retail-inflation-rises-in-september-to-7-41-percent/

മനുഷ്യമാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. എന്നാൽ പാകം ചെയ്തു ഭക്ഷിച്ചു. ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞതു പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. ലൈലയാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് ഏറ്റുപറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. നരബലിക്ക് മുന്‍പ് പത്മയുടെയും റോസ്​ലിയുടെയും ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കിയെന്നും ഇവ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവച്ചുവെന്നും വെളിപ്പെട്ടതായും പോലീസ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *