മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്താൻ വൈകും. നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ യുഎഇ സന്ദർശിച്ച ശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേയ്ക്ക് പോയത്.നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം യാത്രയിൽ ചേർന്ന മറ്റ് മന്ത്രിമാരും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരും നേരത്തെ നിശ്ചയിച്ച ദിവസം തന്നെ നാട്ടിലെത്തും.













