• Home
  • latest news
  • നരേന്ദ്രമോദി നുണയന്‍…പ്രൊജക്ട്‌ ചീറ്റ തുടക്കമിട്ടത്‌ താനെന്ന്‌ ജയ്‌റാം രമേശ്‌

നരേന്ദ്രമോദി നുണയന്‍…പ്രൊജക്ട്‌ ചീറ്റ തുടക്കമിട്ടത്‌ താനെന്ന്‌ ജയ്‌റാം രമേശ്‌

ചീറ്റകളെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകളൊന്നും ചെയ്‌തില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മുന്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രിയായിരുന്ന ജയ്‌റാം രമേശ്‌. പ്രൊജക്ട്‌ ചീറ്റ പദ്ധതിക്ക്‌ 2009-ല്‍ തുടക്കമിട്ടത്‌ താനായിരുന്നുവെന്നും മോദി ഒരു പാത്തോളജിക്കല്‍ നുണയന്‍ ആണെന്നും ജയ്‌റാം രമേശ്‌ ട്വിറ്ററില്‍ കുറിച്ചു.

താന്‍ തുടക്കം കുറിച്ച പ്രൊജക്ട്‌ ചീറ്റയുടെ കത്ത്‌ അദ്ദേഹം തെളിവായി പുറത്തുവിട്ടു. 2009-ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എം.കെ.രഞ്ജിത്സിൻഹിന് അന്നത്തെ പരിസ്ഥിതി-വനം മന്ത്രിയായിരിക്കെ എഴുതിയ കത്തും ട്വീറ്റിനൊപ്പം പങ്കുവെച്ചു. “2009-ൽ പ്രോജക്ട് ചീറ്റയ്ക്ക് തുടക്കമിട്ട കത്തായിരുന്നു ഇത്. നമ്മുടെ പ്രധാനമന്ത്രി ഒരു പാത്തോളജിക്കൽ നുണയനാണ്. ഭാരത് ജോഡോ യാത്രയുടെ തിരക്ക് കാരണം എനിക്ക് ഇന്നലെ ഈ കത്ത് പുറത്തു വിടാൻ കഴിഞ്ഞില്ല. .”-രമേശ് എഴുതി.

Leave a Reply

Your email address will not be published. Required fields are marked *