• Home
  • latest news
  • ദ്രൗപതി മുർമു ലണ്ടനിൽ എത്തി…രാജ്ഞിക്ക് അന്ത്യോപചാരമർപ്പിച്ചു

ദ്രൗപതി മുർമു ലണ്ടനിൽ എത്തി…രാജ്ഞിക്ക് അന്ത്യോപചാരമർപ്പിച്ചു

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ത്രിദിന സന്ദർശനത്തിനായി ബ്രിട്ടണിലെത്തിയ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്ഞിയുടെ ഭൗതിക ശരീരം സൂക്ഷിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗികമായ അനുശോചനവും ഹാളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തിൽ പ്രസിഡന്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ശനിയാഴ്ച ലണ്ടനിലെത്തിയ പ്രസിഡന്റിനെ ആക്ടിങ്ങ് ഹൈക്കമ്മീഷണർ സുജിത്ത് ഘോഷ് അടക്കം ലാൻകാസ്റ്റർ ഹൗസിൽ വെച്ച് സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *