• Home
  • latest news
  • ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മലയാളിയായ ബി.ടെക് വിദ്യാർത്ഥിയെ വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥിയുടെ പേര് ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തിയില്ലെങ്കിലും ഇയാൾ കേരളത്തിൽ നിന്നുള്ളയാളാണെന്നാണ് റിപ്പോർട്ട്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

“2022 സെപ്റ്റംബർ 16 ന് കാമ്പസിൽ ഡിസൈൻ ഡിപ്പാർട്ട്‌മെന്റിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയുടെ അകാല മരണം ഐഐടി ഗുവാഹത്തി അറിയിക്കുന്നു– ഗുവാഹത്തി ഐഐടി പ്രസ്താവനയിൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ ഗുവാഹത്തിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.

“ദുഃഖത്തിന്റെ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇൻസ്റ്റിറ്റ്യൂട്ട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു,” ഐഐടി പ്രസ്താവനയിൽ പറയുന്നു.

ഗുവാഹത്തി ഐ.ഐ.ടി.യില്‍ നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്ക്‌ വന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന അന്തരീക്ഷം ഉണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിയുടെ ആത്മഹത്യ നേരത്തെയും ഉണ്ടായിട്ടുണ്ട്‌. 2018-ല്‍ കര്‍ണാടകത്തിലെ ഷിമോഗ സ്വദേശിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവം വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *