• Home
  • latest news
  • ചീഫ്‌ ജസ്റ്റിസ്‌ ലളിതിനെതിരെ അസാധാരണ വിമര്‍ശനവുമായി സഹ ജഡ്‌ജിമാര്‍

ചീഫ്‌ ജസ്റ്റിസ്‌ ലളിതിനെതിരെ അസാധാരണ വിമര്‍ശനവുമായി സഹ ജഡ്‌ജിമാര്‍

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ യു.യു.ലളിതിനെതിരെ അസാധാരണ നീക്കവുമായി സഹ ജഡ്‌ജിമാര്‍. ചീഫ്‌ ജസ്റ്റിസ്‌ കേസുകള്‍ ലിസ്റ്റ്‌ ചെയ്യുന്ന രീതിക്കെതിരെയാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കൗള്‍ അധ്യക്ഷനായ ബഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. പുതിയ ലിസ്റ്റിങ്‌ രീതി ജഡ്‌ജിമാര്‍ക്ക്‌ മതിയായ സമയം ലഭിക്കാത്ത രീതിയിലുള്ളതാണെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കൗള്‍, ജസ്‌്‌റ്റിസ്‌ അഭയ്‌ എസ്‌.ഓഖ എന്നിവര്‍ ഉത്തരവില്‍ പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്‌തു.

49-ാമത്‌ ചീഫ്‌ ജസ്റ്റിസായി ചുമതലയേറ്റ ലളിത്‌ താന്‍ കേസുകള്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ പുതിയ രീതി നടപ്പാക്കുമെന്ന്‌ സ്ഥാനാരോഹണ വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടപ്പാക്കിയ രീതിക്കെതിരെ ജഡ്‌ജിമാര്‍ പരസ്യമായി തങ്ങളുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്നത്‌ അസാധാരണ നടപടിയാണെന്ന്‌ പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *