• Home
  • latest news
  • ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ

ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ

പ്രായ പൂർത്തിയാവാത്ത രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടികളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജുനൈദ്, സൊഹൈൽ, ഹഫിസുർ റഹ്മാൻ, കരിമുദ്ദീൻ, ആരിഫ്, ചോട്ടു എന്നിവരെ അറസ്റ്റ് ചെയ്തതായി ലഖിംപൂർ ഖേരി പോലീസ് സൂപ്രണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജുനൈദും സൊഹൈലും രണ്ട് സഹോദരിമാരുമായി ബന്ധത്തിലായിരുന്നുവെന്ന് എസ്പി പറഞ്ഞു.

ജുനൈദിന്റെയും സൊഹൈലിന്റെയും പ്രേരണയെ തുടർന്നാണ് സഹോദരിമാർ ബുധനാഴ്ച ഉച്ചയോടെ വീട് വിട്ടിറങ്ങിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ജുനൈദും സൊഹൈലും സമ്മതിച്ചതായി എസ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *