സംസ്ഥാന സര്‍ക്കാരിന്റെ വിവാദ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ യാത്രയ്‌ക്കിടയില്‍ ഇടപെട്ടാല്‍ പ്രതികരിക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം പുറത്തു വന്നതിനിടയില്‍ സിൽവർലൈൻ വിരുദ്ധ സമരസമിതിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ രാഹുൽ ഗാന്ധി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചതായി സമര സമിതി ചെയർമാൻ എം.പി.ബാബുരാജ്. ആറ്റിങ്ങലിലായിരുന്നു രാഹുലും സമരസമിതി നേതാക്കളുമായുള്ള കൂടിക്കാഴ്ച. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസ് നേതാക്കൾ രാഹുലിനോടു വിശദീകരിച്ചു. സില്‍വർലൈൻ വിരുദ്ധ സമരത്തിനു എല്ലാ ഭാഗത്തുനിന്നും പിന്തുണ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയ നേതാക്കൾ, സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടി. ശക്തമായ ജനകീയ വിഷയമാക്കി മാറ്റണമെന്നും ആവശ്യമായ പിന്തുണ നൽകണമെന്നും രാഹുൽ നിർദേശിച്ചു. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളെ ഗൗരവത്തോടെ കാണുന്നതായും ഒപ്പം നിൽക്കുമെന്നും രാഹുൽ പറഞ്ഞു.













