• Home
  • latest news
  • ത്രിവർണ പതാക ആക്രമിക്കപ്പെടുന്നു- രാഹുൽ ഗാന്ധി

ത്രിവർണ പതാക ആക്രമിക്കപ്പെടുന്നു- രാഹുൽ ഗാന്ധി

ഇന്ത്യയെ മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ആര്‍.എസ്‌. എസ്സും ബി.ജെ.പി.യും നമ്മുടെ ത്രിവര്‍ണ പതാകയെ ആക്രമിച്ചുകൊണ്ടിരിക്കയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി. കന്യാകുമാരിയില്‍ ഭാരത്‌ ജോഡോ യാത്രയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. എക്കാലത്തെയും വലിയ തൊഴിലില്ലായ്മ നിരക്കിനൊപ്പം ഇന്ത്യ അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും രാജ്യം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ മതത്തിലും ഭാഷയിലും ഉള്‍പ്പെട്ടവര്‍ക്കുളള സ്വത്താണ്‌ ത്രിവര്‍ണ പതാക. ഈ ദേശീയ പതാക എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന്‌ രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *