കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ദയനീയമായി നഷ്ടപ്പെട്ട 144 മണ്ഡലങ്ങളില്‍ 45 എണ്ണത്തിലും ഇപ്പോഴും ബി.ജെ.പി. വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് പാര്‍ടി നിയോഗിച്ച പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ നെഗറ്റീവ് മനോഭാവം മാറ്റിയെടുക്കാന്‍ നേതാക്കള്‍ നേരിട്ട് ആ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമാണ് ഈ മണ്ഡലങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കി ദേശീയ നേതൃയോഗത്തില്‍ നല്‍കിയത്. 45 മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉടനെ തന്നെ ഫലപ്രദമായ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ബി.ജെ.പി. ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കയാണെന്നും സൂചനയുണ്ട്.













