• Home
  • latest news
  • ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
Image

ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

അര നൂറ്റാണ്ടു കാലത്തെ ബന്ധം ഉപേക്ഷിച്ചു കൊണ്ട് രാജ്യത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ ഗുലാം നബി ആസാദ് പാർട്ടി അംഗത്വം രാജിവെച്ചു. രാഹുൽ ഗാന്ധിയുടെ റിമോട്ട് ഭരണമാണ് പാർട്ടിയിൽ എന്ന രൂക്ഷ വിമർശനം അടങ്ങിയ നാല് പേജ് രാജിക്കത്ത് അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. കത്തിൽ പക്ഷേ സോണിയ ഗാന്ധിയെ പ്രശംസിക്കുന്നുണ്ട് ആസാദ്. പാർട്ടിയിൽ കഴിഞ്ഞ വർഷം മുതൽ വിമത ശബ്ദം ഉയർത്തിയ ജി – 23 സംഘത്തിലെ പ്രമുഖനാണ് ഗുലാം നബി. ഇന്ദിരാ ഗാന്ധിയുടെ കാലം കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള നേതാവാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *