• Home
  • latest news
  • ഗുലാം നബി ആസാദ് വീണ്ടും ഇടയുന്നു
Image

ഗുലാം നബി ആസാദ് വീണ്ടും ഇടയുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജമ്മു-കാശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ തന്നെയാണ് രാജിവെച്ചൊഴിയല്‍. നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ഗുലാം നബി ആസാദിനെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്.

കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന ഗുലാം നബി ആസാദിനെ ജമ്മു കാശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു . ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും സ്ഥാനം ഒഴിയുന്നതിന് കാരണമായെന്നും സൂചനയുണ്ട്. മിറിനു പകരം വികാര്‍ റസൂല്‍ വന്നിയെയാണ് പാര്‍ട്ടി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *