• Home
  • latest news
  • കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്കേറ്റു

കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്കേറ്റു

കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊല്ലുകയും സഹോദരനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 45 കാരനായ സുനിൽ കുമാർ ഭട്ട് ആണ് മരിച്ചത്. സഹോദരൻ പിന്റു കുമാർ ഭട്ടിനാണ് പരിക്ക്.. അക്രമികളെ പിടികൂടാൻ സുരക്ഷാ സേന പ്രദേശമാകെ വളഞ്ഞിരിക്കുകയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പൂഞ്ച്‌ ജില്ലയില്‍ ബി.ജെ.പി. റാലി നടത്തി. കൊലപാതകത്തില്‍ പ്രതിഷേധവുമായി കാശ്‌മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ്‌ തലവന്‍ സജ്ജാദ്‌ ലോണ്‍ രംഗത്തു വന്നു. ഭീരുക്കളായ ഭീകരരുടെ നടപടിയാണിത്‌. ഇത്തരം അക്രമങ്ങളെ ശക്തിയായി അപലപിക്കുന്നു. കുടുംബത്തിന്‌ ഞങ്ങളുടെ അനുശോചനം-സജാദ്‌ ലോണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *