• Home
  • latest news
  • നമ്മൾ ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു- രാഷ്ട്രപതി ദ്രൗപദി മുര്‍മു

നമ്മൾ ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു- രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഇന്ത്യ ലോകത്തിന്‌ ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തുവെന്ന്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തോടുള്ള ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. “വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് നാം രാജ്യത്തെ മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു”-മുർമു പറഞ്ഞു .

“കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്തിക്കാനായി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭാവിതലമുറയെ സജ്ജമാക്കാൻ പുതിയ വിദ്യാഭ്യാസ നയം സഹായകമാകും. അടുത്ത വ്യവസായവിപ്ലവത്തിന് ഭാവി തലമുറയെ അത് തയാറാക്കും. പാരമ്പര്യവുമായി കൂട്ടിയിണക്കും. രാജ്യത്ത് ലിംഗ വിവേചനം കുറയുന്നു. പെൺകുട്ടികൾ പ്രതിബന്ധങ്ങളെ തകർത്ത് മുന്നേറുകയാണ്. നമ്മുടെ പെൺമക്കൾ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണ് “- രാഷ്ട്രപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *