• Home
  • latest news
  • ഝാര്‍ഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബംഗാളിൽ വൻ തുകയുമായി അറസ്റ്റിൽ

ഝാര്‍ഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബംഗാളിൽ വൻ തുകയുമായി അറസ്റ്റിൽ

ഝാര്‍ഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ അഞ്ച് പേർ പശ്ചിമ ബംഗാളിൽ വൻതോതിൽ പണവുമായി അറസ്റ്റിലായി. എം.എൽ.എമാർ സഞ്ചരിച്ച വാഹനത്തിൽ നിന്നും 50 ലക്ഷം രൂപ പിടികൂടി. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമാൻ ബിക്സൽ കൊങ്കരി എന്നിവർ റാണിഹട്ടിയിൽ ദേശീയപാത 16-ൽ സഞ്ചരിക്കുമ്പോൾ പോലീസ് അവരുടെ വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു . ഒരു ഡ്രൈവറെയും സഹായിയെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് എംഎൽഎമാരെ ഇന്ന് ഹൗറ ജില്ലാ കോടതിയിൽ ഹാജരാക്കി.

https://thepoliticaleditor.com/2022/07/r-gopikrishnan-passes-away/

എന്നാല്‍ പണം ആദിവാസികള്‍ക്ക്‌ എല്ലാ വര്‍ഷവും നല്‍കാറുള്ള സാരി വാങ്ങാനായി കൊല്‍ക്കത്തയിലെ ബഡാ ബസാറിലേക്ക്‌ കൊണ്ടുവന്നതാണെന്നും ഝാര്‍ഖണ്ഡില്‍ നിന്നും എല്ലാ വര്‍ഷവും ഇവിടേക്ക്‌ സാരികളും സമ്മാനങ്ങളും വാങ്ങാന്‍ തന്റെ സഹോദരന്‍ എത്താറുള്ളതാണെന്നും ഇര്‍ഫാന്‍ അന്‍സാരിയുടെ സഹോദരന്‍ ഇമ്രാന്‍ പറഞ്ഞു. ഇര്‍ഫാനെ കള്ളക്കേസില്‍ കുടുക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *