• Home
  • latest news
  • ഗോവയിൽ മകൾക്ക് ബാർ : മൂന്ന് കോൺഗ്രസ് നേതാക്കൾക്കു സ്മൃതി ഇറാനി വക്കീൽ നോട്ടീസ് അയച്ചു

ഗോവയിൽ മകൾക്ക് ബാർ : മൂന്ന് കോൺഗ്രസ് നേതാക്കൾക്കു സ്മൃതി ഇറാനി വക്കീൽ നോട്ടീസ് അയച്ചു

തന്റെ 18 കാരിയായ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുവെന്നാരോപിച്ച മൂന്ന് കോൺഗ്രസ് നേതാക്കൾക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനി വക്കീൽ നോട്ടീസ് അയച്ചു. കോൺഗ്രസ്
നേതാവ് പവൻ ഖേര, ദേശീയ വക്താവ് ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നിരുപാധികം മാപ്പ് പറയണമെന്നും മകൾക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയെന്ന നിലയിലും പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിലും ഞങ്ങളുടെ കക്ഷിയുടെ സൽപ്പേരിനെ വ്രണപ്പെടുത്താനും അവരുടെ എളിമയെയും മകളുടേതിനെയും പ്രകോപിപ്പിക്കാനും വേണ്ടിയാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്,” മന്ത്രിയുടെ നോട്ടീസിൽ പറയുന്നു. മന്ത്രിയുടെ മകൾ സോയിഷ് ഇറാനി ഒരിക്കലും ഗോവയിൽ ബാർ നടത്തിയിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *