രാജ്യത്ത് കേരളത്തിനു പുറത്ത് ഒരാള്‍ക്ക്, അതും വിദേശത്തു യാത്ര ചെയ്‌തിട്ടില്ലാത്ത ആള്‍ക്ക് ആദ്യമായി മങ്കിപോക്‌സ്. വിദേശയാത്ര ചെയ്യാത്ത ഡല്‍ഹിയിലുള്ള 31-കാരനിലാണ് രോഗം കണ്ടെത്തിയത്. കേരളത്തില്‍ നേരത്ത റിപ്പോര്‍ട്ടു ചെയ്‌ത മൂന്നു കേസുകളും വിദേശയാത്രാ ചരിത്രം ഉള്ളതായിരുന്നു. രാജ്യത്ത് ഇപ്പോള്‍ ആകെ നാല് മങ്കിപോക്‌സ് കേസുകളായി. കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കി .













